മനാമ: നിരോധന കാലയളവിൽ അനധികൃതമായി ചെമ്മീൻ വിറ്റതിന് മൂന്നുപേർക്ക് 10 ദിവസം വീതം തടവുശിക്ഷ വിധിച്ചു. രണ്ട് ബംഗ്ലാദേശികളും ഒരു പാകിസ്താനിയുമാണ് പിടിയിലായത്.
ഇവരെ തടവുശിക്ഷക്കുശേഷം നാടുകടത്തും. കോസ്റ്റ്ഗാർഡാണ് ഈസ ടൗണിൽ ചെമ്മീൻ വിൽക്കുന്നത് കണ്ടതിനെത്തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തത്. എല്ലാ മീൻപിടിത്തക്കാരോടും നിയമങ്ങൾ പാലിക്കാനും രാജ്യത്തെ മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന രീതികൾ അവസാനിപ്പിക്കാനും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.