മനാമ: വിദ്യാഭ്യാസ മേഖലയില്‍ സഹകരിക്കുന്നതിന് ബഹ്റൈനും യു.എ.ഇയും കരാറില്‍ ഒപ്പുവ െച്ചു. ഇരുരാജ്യങ്ങളിലും യുനെസ്കോ അഫിലിയേറ്റഡ് സ്കൂളുകളുടെ എണ്ണം ഇരട്ടിപ്പിക്കുന ്നതിനാണ് കരാര്‍. പാരിസില്‍ സംഘടിപ്പിച്ച യുനെസ്കോ സമ്മേളനത്തിെൻറ ഭാഗമായിട്ടായിരുന്നു കരാര്‍. ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി, യു.എ.ഇ വിദ്യാഭ്യാസ മന്ത്രി ഹുസൈന് ബിന്‍ ഇബ്രാഹിം അല്‍ ഹമാദി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഇരു മന്ത്രാലയങ്ങളും യുനെസ്കോ അംഗീകൃത സ്കൂളുകളുടെ എണ്ണം കൂട്ടുന്നതിന് പരസ്പരം സഹകരിക്കാന്‍ ഇത് വഴിയൊരുക്കും. ഇരുരാജ്യങ്ങളില്‍ നിന്നും യുനെസ്കോ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളും ഒപ്പുവെക്കല്‍ ചടങ്ങില്‍ പെങ്കടുത്തു.
സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് യുനെസ്കോ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യുനെസ്കോ അംഗീകൃത സ്കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അനുഭവ സമ്പത്ത് കൈമാറ്റം ചെയ്യുന്നതിനും കരാര്‍ വഴിയൊരുക്കും. വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്തുന്നതിനും പുതിയ രീതികള്‍ വിദ്യാഭ്യാസ മേഖലയില്‍ ആവിഷ്കരിക്കുന്നതിനും ഇത് കാരണമാകുമെന്ന് യുനെസ്കോ പ്രതിനിധികള്‍ വിലയിരുത്തി.
നിര്‍ണിത കാലയളവിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സ്കൂളുകളുടെ എണ്ണം വര്‍ധിപ്പിക്കാനും സാധിക്കുന്നത് സുസ്ഥിര വികസനത്തിലേക്കുള്ള ചുവടുകള്‍ വേഗത്തിലാക്കുമെന്നും പ്രതീക്ഷിക്കുന്നു. നിലവില്‍ ബഹ്റൈനില്‍ 120 സ്കൂളുകളാണ് യുനെസ്കോ അംഗീകൃതമായിട്ടുള്ളതെന്ന് ഡോ. മാജിദ് അലി അന്നുഐമി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.