ആ​ഗോ​ള​ത​ല​ത്തി​ൽ ത​ല​യെ​ടു​പ്പോ​ടെ അപ്ലൈ​ഡ്​ സ​യ​ൻ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി

മ​നാ​മ: ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ബ​ഹ്​​റൈ​നി​ൽ സാ​ധ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2004ൽ ​ആ​രം​ഭി​ച്ച ബ​ഹ്​​റൈ​നി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​യാ​യ അ​​പ്ലൈ​ഡ്​ സ​യ​ൻ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​ക്ക് (എ.​എ​സ്.​യു) ആ​ഗോ​ള സ​ർ​വ​ക​ലാ​ശാ​ല റാ​ങ്കി​ങ്ങി​ൽ മി​ക​ച്ച സ്ഥാ​നം.

ലോ​ക​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ വി​ല​യി​രു​ത്തു​ന്ന പ്ര​ശ​സ്ത​മാ​യ ക്യു.​എ​സ്​ റാ​ങ്കി​ങ്ങി​ൽ 539ാം സ്ഥാ​ന​ത്താ​ണ് എ.​എ​സ്.​യു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ റാ​ങ്കി​ങ്ങി​ൽ നി​ന്ന് അ​തി​വേ​ഗ​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഈ ​അ​ഭി​മാ​ന​ക​ര​മാ​യ സ്ഥാ​നം നേ​ടി​യെ​ടു​ത്ത​ത്. 2024ലെ ​അ​റ​ബ് റീ​ജ്യ​ൻ യൂ​നി​വേ​ഴ്സി​റ്റി റാ​ങ്കി​ങ്ങി​ൽ അ​റ​ബ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 20ാം സ്ഥാ​ന​വും എ.​എ​സ്.​യു​വി​നാ​ണ്.

യു.​കെ​യി​ൽ പോ​കാ​തെ ത​ന്നെ ബ്രി​ട്ടീ​ഷ്​ ബി​രു​ദം ബ​ഹ്​​റൈ​നി​ൽ നേ​ടാ​മെ​ന്ന​ത് അ​​​പ്ലൈ​ഡ്​ സ​യ​ൻ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ മാ​ത്രം സ​വി​ശേ​ഷ​ത​യാ​ണ്. ല​ണ്ട​ൻ സൗ​ത്ത്​ ബാ​ങ്ക്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് സി​വി​ൽ, ആ​ർ​ക്കി​ടെ​ക്ച​റ​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ തു​ട​ങ്ങി​യ എ​ൻ​ജി​നീ​യ​റി​ങ് കോ​ഴ്സു​ക​ളും നി​യ​മം, ബി​സി​ന​സ് മാ​നേ​ജ്മെ​ന്റ്, തു​ട​ങ്ങി​യ കോ​ഴ്സു​ക​ളും ഇ​വി​ടെ ന​ട​ത്തു​ന്നു.

ഈ ​കോ​ഴ്സു​ക​ൾ പാ​സാ​കു​ന്ന​വ​ർ​ക്ക് ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള ഇ​ര​ട്ട ഡി​ഗ്രി​യാ​ണ് ല​ഭി​ക്കു​ക. ല​ണ്ട​ൻ സൗ​ത്ത് ബാ​ങ്ക് യൂ​നി​വേ​ഴ്സി​റ്റി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 30 മു​ത​ൽ 40 ശ​ത​മാ​നം വ​രെ സ്കോ​ള​ർ​ഷി​പ്പും ല​ഭി​ക്കും.

ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, എ​ൻ​ജി​നീ​യ​റി​ങ്, ഗ​ണി​ത​ശാ​സ്ത്രം എ​ന്നീ മേ​ഖ​ല​ക​ളി​ലെ​ല്ലാം ഭാ​വി​യു​ടെ ആ​വ​ശ്യ​ക​ത​ക​ൾ​ക്ക​നു​സ​രി​ച്ചും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​പ​ണി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തു​മാ​യ കോ​ഴ്സു​ക​ളാ​ണ് എ.​എ​സ്.​യു ന​ൽ​കു​ന്ന​ത്. നേ​തൃ​ത്വ​ശേ​ഷി, ആ​ശ​യ​വി​നി​മ​യം, മാ​നേ​ജ്മെ​ന്‍റ് ക​ഴി​വു​ക​ൾ എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ത​കു​ന്ന​താ​ണ് എ.​എ​സ്.​യു പ്രോ​ഗ്രാ​മു​ക​ൾ.

ഉ​യ​ർ​ന്ന അ​ക്കാ​ദ​മി​ക് നേ​ട്ടം കൈ​വ​രി​ച്ച​വ​ർ, അ​ത്‍ല​റ്റു​ക​ൾ, യൂ​നി​വേ​ഴ്സി​റ്റി സ്പോ​ർ​ട്സ് ക്ല​ബു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. നി​ല​വി​ൽ എ.​എ​സ്.​യു​വി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും.

മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​വ​രും സാ​മ്പ​ത്തി​ക​മാ​യി വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ്റ്റു​ഡ​ന്റ് സ​പ്പോ​ർ​ട്ട് ഫ​ണ്ടു​മു​ണ്ട്. ഇ​ന്റേ​ൺ​ഷി​പ്പു​ക​ൾ, പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം, വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യു​ള്ള സ​ഹ​ക​ര​ണം എ​ന്നി​വ സ​മ​ന്വ​യി​പ്പി​ച്ച് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പാ​ഠ്യ​പ​ദ്ധ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ത​ത് മേ​ഖ​ല​ക​ളി​ൽ അ​നു​ഭ​വ​പ​രി​ച​യം ഉ​റ​പ്പാ​ക്കു​ന്നു. ഓ​രോ വി​ദ്യാ​ർ​ഥി​യെ​യും പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ച്ച് കൗ​ൺ​സ​ലി​ങ്, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ന​ൽ​കു​ന്ന​ത് ഏ​ത് വെ​ല്ലു​വി​ളി​ക​ളെ​യും ത​ര​ണം ചെ​യ്യാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്നു.

അ​തി​വി​ശാ​ല​വും മ​നോ​ഹ​ര​വു​മാ​യ കാ​മ്പ​സാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. വി​ദ​ഗ്ധ​രാ​യ ഫാ​ക്ക​ൽ​റ്റി​ക​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ധ്യ​യ​ന നി​ല​വാ​ര​ത്തെ ലോ​കോ​ത്ത​ര​മാ​ക്കാ​ൻ സ​ഹാ​യി​ച്ച ഘ​ട​ക​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, 00973-66633770 എ​ന്ന വാ​ട്സ്ആ​പ് ന​മ്പ​റി​ലോ , www.asu.edu.bh എ​ന്ന വെ​ബ്സൈ​റ്റി​ലോ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - University of Applied Science with global leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.