മനാമ: അടുത്തിടെ നടന്ന നിയമവിരുദ്ധ കലാപങ്ങളിൽ ഉൾപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ ചിലർ ജയിൽ ശിക്ഷക്കുശേഷം പൊതുമാപ്പ് ലഭിച്ച് മോചിതരായവരാണ്. പ്രായപൂർത്തിയാകാത്തവരും പിടിയിലായിട്ടുണ്ട്.
ഇവരെ നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായി രക്ഷിതാക്കൾക്ക് കൈമാറും. ഇത്തരം പ്രവർത്തനങ്ങൾ പൊതു സമാധാനത്തിനും സാമൂഹിക ഐക്യത്തിനും ഭീഷണിയായതിനാൽ നിയമം അനുസരിച്ച് നടപടിയെടുക്കും. രാജ്യത്തിന്റെ സ്ഥിരത നിലനിർത്തേണ്ടത് ദേശീയ കടമയാണ്. സമാധാനവും സ്ഥിരതയും ഉയർത്തിപ്പിടിക്കാൻ മന്ത്രാലയം എല്ലാവരോടും അഭ്യർഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.