മനാമ: യുനൈറ്റഡ് പാരന്റ് പാനല്‍ (യു.പി.പി) ലോക ഫാര്‍മസിസ്റ്റ് ദിനം ആഘോഷിച്ചു. അദ്ലിയ ഔറ ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാനും യു.പി.പി ചെയര്‍മാനുമായ എബ്രഹാം ജോണ്‍ അധ്യക്ഷത വഹിച്ചു. ഈഗോ ഫാര്‍മസി ഗ്രൂപ് ഫീല്‍ഡ് സെയില്‍സ് മാനേജര്‍ നസീമ മിയ, ഫാര്‍മസിസ്റ്റ് മുഹമ്മദ് സെമീര്‍ ഷെയ്ഖ്, ഫിസിയോ തെറാപ്പിസ്റ്റ് ഡോ. ശ്രീദേവി, ഫാര്‍മസിസ്റ്റ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു.
കേരള സമാജം സെക്രട്ടറി വ ർഗീസ് കാരക്കൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ യു.പി.പി നേതാക്കളായ ബിജു ജോർജ്, ഡോ. സുരേഷ് സുബ്രഹ്മണ്യം, അനില്‍ യു.കെ, സയ്യിദ് ഹനീഫ്, ശങ്കരപിള്ള, അന്‍വര്‍ നിലമ്പൂർ, മന്‍ഷീര്‍, മനോജ് മയ്യന്നൂര്‍, അബ്ബാസ് സേഠ്, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. എഫ്.എം. ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, തോമസ് ഫിലിപ്പ് എന്നിവര്‍ അതിഥികള്‍ക്ക് ബൊക്കെ നല്കി സ്വീകരിച്ചു. ജോണ്‍ ബോസ്കോ, അന്‍വര്‍ ശൂരനാട്, എബി തോമസ്, ജോര്‍ജ്, ഷൈജു കമ്പ്രത്ത്, ഫസല്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.