വടകര സഹൃദയവേദിയുടെ ഓണാഘോഷത്തിൽനിന്ന്

വടകര സഹൃദയവേദി ഓണാഘോഷം ശ്രദ്ധേയമായി

മനാമ: വടകര സഹൃദയവേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി 'ഓണം പൊന്നോണം' റിഫ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ രക്ഷാധികാരികളായ ആർ. പവിത്രൻ, കെ.ആർ. ചന്ദ്രൻ, എം. ശിവദാസ്, എം. ശശിധരൻ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് സുരേഷ് മണ്ടോടി അധ്യക്ഷത വഹിച്ചു. ആർ. പവിത്രൻ ഓണസന്ദേശം നൽകി. ട്രഷറർ ഷാജി വളയം, കലാവിഭാഗം സെക്രട്ടറി എം.സി. പവിത്രൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

തിരുവാതിരക്കളി, കോൽക്കളി, സംഗീത-നൃത്ത പരിപാടികൾ എന്നിവക്കുപുറമെ മഹാബലി, ഓണപ്പൊട്ടൻ വേഷങ്ങളും പരിപാടിക്ക് മാറ്റുകൂട്ടിയെന്ന് സംഘാടകർ അറിയിച്ചു. ഓണാഘോഷ പരിപാടികളിൽ 300ലധികം അംഗങ്ങൾ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. സെക്രട്ടറി എം.പി. വിനീഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.എം. ബാബു നന്ദിയും പറഞ്ഞു.

Tags:    
News Summary - Vadakara Sahridayavedi Onam celebration was remarkable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.