മനാമ: വടകര സഹൃദയ വേദിയുടെ വാർഷിക പരിപാടികൾ ‘സഹൃദയസംഗമം’ എന്ന പേരിൽ കേരളീയ സമാജം ഹാളിൽ കളരി ഗുരുവും പത്മശ്രീ ജേതാവുമായ മീനാക്ഷിയമ്മ ഉദ്ഘാടനം ചെയ്തു. വ്യവസായി വി.കെ.രാജശേഖരൻ പിള്ള, കവി പവിത്രൻ തീക്കുനി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
അസോസിയേഷൻ സെക്രട്ടറി ശശിധരൻ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് കെ.ആർ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.രക്ഷാധികാരികളായ ആർ.പവിത്രൻ, രാമത്ത് ഹരിദാസ്, കേരളീയ സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള, സി.കെ.അഹ്മദ് എന്നിവർ സംസാരിച്ചു.പത്മശ്രീ ലഭിച്ചശേഷം നാട്ടുകാരുടെ വലിയ സ്നേഹാദരങ്ങളാണ് ലഭിച്ചതെന്ന് മീനാക്ഷിയമ്മ പറഞ്ഞു. എല്ലാവരും ‘അമ്മേ’ എന്നാണ് വിളിക്കുന്നത്. അത് കേൾക്കുേമ്പാൾ തന്നെ സന്തോഷമാണ് -അവർ പറഞ്ഞു.
പ്രവാസി മലയാളികളാണ് ഇപ്പോൾ എഴുത്തിന് ശക്തി പകരുന്നതെന്ന് പവിത്രൻ തീക്കുനി പറഞ്ഞു. തെൻറ പുസ്തകങ്ങൾ ഫേസ്ബുക്ക് വഴി വിൽക്കാൻ സാധിച്ചതിൽ ഗൾഫ് മലയാളികളുടെ സഹായമുണ്ടായിട്ടുണ്ടെന്നും പവിത്രൻ പറഞ്ഞു. പരിപാടികളുടെ ഭാഗമായി ഘോഷയാത്രയും പ്രണവ് വിജയിെൻറ പാട്ടും ശുഭ അജിത്ത് ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരവും നടന്നു. നാടകപ്രവർത്തകൻ ദിനേശ് കുറ്റിയിൽ, അഥർവ് ജിത്തു എന്നിവരെ ആദരിച്ചു.
ഗാനരചയിതാവ് ഇ.വി.വത്സൻ മാസ്റ്ററുടെ സി.ഡി പ്രകാശനവും നടന്നു. ശ്രീജിത്ത് കൈവേലി^സുനിൽ കോേട്ടമ്പ്രം ടീമും അവതരിപ്പിച്ച ഹാസ്യ പരിപാടിയും അരങ്ങേറി. അഷ്റഫ്, രഞ്ജിത്ത്, രമേശൻ, വിജയൻ, പ്രകാശ്, മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.