ഈ ​വ​ർ​ഷ​ത്തെ വാ​ത്സ​ല്യം വാ​ർ​ഷി​ക പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്

വാ​ത്സ​ല്യം പ​ദ്ധ​തി പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക്; ഈ ​വ​ർ​ഷം 66 കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ത്ത് പ​ദ്ധ​തി വി​പു​ലീ​ക​രി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ വി​ല്യാ​പ്പ​ള്ളി മു​സ് ലിം ​ജ​മാ​അ​ത്ത് ക​മ്മി​റ്റി വാ​ത്സ​ല്യം പ​ദ്ധ​തി പ​ത്താം വാ​ർ​ഷി​ക​വും ഇ​ഫ്താ​ർ മീ​റ്റും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മ​ര​ണ​പ്പെ​ട്ട പ്ര​വാ​സി​ക​ളു​ടെ​യും നാ​ട്ടി​ൽ​നി​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​യും അ​നാ​ഥ​രാ​യ ആ​ൺ​കു​ട്ടി​ക​ളെ സ്പോ​ൺ​സ​ർ ചെ​യ്തു സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് വാ​ത്സ​ല്യം. ഒ​മ്പ​ത് വ​ർ​ഷ​മാ​യി പ​ദ്ധ​തി തു​ട​രു​ന്നു.

പു​തു​താ​യി 22 കു​ട്ടി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഈ ​വ​ർ​ഷം 66 അ​നാ​ഥ കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ത്തു വാ​ത്സ​ല്യം പ​ദ്ധ​തി വി​പു​ലീ​ക​രി​ച്ചു. ഈ ​വ​ർ​ഷ​ത്തെ വാ​ത്സ​ല്യം വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും വി​ല്യാ​പ്പ​ള്ളി മു​സ് ലിം ​ജ​മാ​അ​ത്ത് ര​ക്ഷാ​ധി​കാ​രി​കൂ​ടി​യാ​യ എം.​എം.​എ​സ്. ഇ​ബ്രാ​ഹിം ഹാ​ജി അ​ഞ്ചു കു​ട്ടി​ക​ളെ സ്പോ​ൺ​സ​ർ ചെ​യ്ത് സ​മ​സ്ത ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് സ​യ്യി​ദ് ഫ​ക്രു​ദ്ദീ​ൻ ത​ങ്ങ​ളെ ഏ​ൽ​പി​ച്ചു. പ​രി​പാ​ടി സ​മ​സ്ത ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഫ​ക്രു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, ഭാ​ര​വാ​ഹി​ക​ളാ​യ ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ഓ​ക്കേ കാ​സിം, നി​സാ​ർ ഉ​സ്മാ​ൻ, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഷാ​ജ​ഹാ​ൻ, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, അ​ഷ്‌​റ​ഫ് അ​ഴി​യൂ​ർ, കു​രു​ട്ടി മൊ​യ്‌​തു ഹാ​ജി, വി​വി​ധ ജി​ല്ല, ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. എ.​പി. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​സ്ഹാ​ഖ് പി.​കെ സ്വാ​ഗ​ത​വും സ​ഹീ​ർ വി​ല്യാ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

എ​ൻ.​കെ. മൂ​സ​ഹാ​ജി, മ​ജീ​ദ് ക​ല്ലേ​രി, സ​കീ​ർ ചേ​രി​പ്പൊ​യി​ൽ, കൂ​ട​ത്തി​ൽ മൂ​സ​ഹാ​ജി, ഹാ​ഷിം പി.​പി, അ​ന​സ് ഏ​ല​ത്ത, സ​മീ​ർ മൈ​ക്കു​ള​ങ്ങ​ര, ക​പ്പി കു​ഞ്ഞ​മ്മ​ദ്, അ​ഫ്സ​ൽ കീ​ര​പ്പ​ള്ളി, സി​റാ​ജ് അ​മ​രാ​വ​തി, അ​ഷ്‌​റ​ഫ് താ​നി​യു​ള്ള​തി​ൽ, നൗ​ഫ​ൽ, ജു​നൈ​സ്, എ​സ്.​കെ. അ​ഷ്‌​റ​ഫ്, അ​സീ​സ് അ​രൂ​ര തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​ദ്ധ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് 0097339841984 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - Vatsalyam Project enters 10th year; 66 children have been admitted this year The scheme has been extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.