മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ കുമാരനാശാൻ വായനശാല, സാഹിത്യവേദി ഉപവിഭാഗങ്ങളുടെ പ്രവർത്തനോദ്ഘാടനവും 47ാമത് വയലാർ അനുസ്മരണവും സംഘടിപ്പിച്ചു. എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ ലൈബ്രറി, സാഹിത്യ വേദി സബ് കമ്മിറ്റികളുടെ ഉദ്ഘാടനം യുവ സാഹിത്യകാരനും വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ പുരസ്കാര ജേതാവുമായ നാസർ മുതുകാട് നിർവഹിച്ചു. സാഹിത്യ രചനകളുടെ ബാലപാഠം വിശദീകരിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു.
ചടങ്ങിൽ ലൈബ്രേറിയൻ വി.കെ. ജയേഷ് അധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി രാജേഷ് ദിവാകരൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി വി.ആർ സജീവൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വയലാർ കവിതകൾ, സിനിമ ഗാനങ്ങൾ എന്നിവയും അരങ്ങേറി.
സുജി അജിത് അവതാരകയായ ചടങ്ങിൽ സാഹിത്യവേദി കൺവീനർ ബി. പ്രശാന്തൻ പുതിയ സബ് കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. എസ്.എൻ.സി.എസ് മെംബർഷിപ് സെക്രട്ടറി ഷൈൻ ചെല്ലപ്പൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.