മനാമ: കഴിഞ്ഞ അഞ്ച് മാസത്തിനിടെ ബഹ്റൈനില്‍ 13861 വാഹനങ്ങള്‍ ഇറക്കുമതി ചെയ്തതായി കണക്കുകള്‍. 158 ദശലക്ഷം ദിനാറിെൻറ വാഹനങ്ങളാണ് രാജ്യത്തെത്തിയത്. ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസത്തെ കണക്കാണിത്. കാറുകള്‍, ജീപ്പുകള്‍, ചെറിയ ട്രെയ്ലറുകള്, പബ്ലിക് ട്രാന്‍സ്പോര്‍ട്ടിനുള്ള വാഹനങ്ങള്‍ എന്നിവയടക്കമുള്ള കണക്കാണിത്. 20 രാജ്യങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ എത്തിയത്.
ജനുവരിയില്‍ 3595ഉം ഫെബ്രുവരിയില്‍ 2515ഉം മാര്‍ച്ചില്‍ 2754ഉം ഏപ്രിലില്‍ 2898ഉം മെയ് മാസം 2099 വാഹനങ്ങളുമാണ് രാജ്യത്ത് എത്തിയത്. ജപ്പാന്, ജര്‍മനി, സൗത്ത് കൊറിയ, ചൈന, യു.എസ്, മെക്സിക്കോ, ഇറ്റലി, ഇന്തോനേഷ്യ, തായ്വാന്, ഇന്ത്യ, തുര്‍ക്കി, യു.എ.ഇ, ബ്രിട്ടണ്, ഹംഗറി, സൗത്താഫ്രിക്ക, കാനഡ, സ്പെയിന്, കുവൈത്ത്, ഓസ്ട്രിയ, തായ്ലൻറ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ ബഹ്റൈനിലേക്ക് ഇറക്കുമതി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.