മനാമ: നിയമം ലംഘിച്ച വാഹനങ്ങൾ നിലവിലെ 30 ദിവസത്തിന് പകരം 60 ദിവസം കസ്റ്റഡിയിൽവെക്കുമെന്ന് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ വ്യക്തമാക്കി.
ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു തീരുമാനമെടുത്തിട്ടുള്ളത്. തെറ്റായ ഡ്രൈവിങ് രീതികളും നിയമം പാലിക്കാതെയുള്ള നടപടികളും റോഡപകടങ്ങൾ വർധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെടുത്തിട്ടുള്ളത്.
കൂടാതെ വാഹനങ്ങളിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ സ്ഥാപിക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.