മനാമ: വോയ്സ് ഓഫ് ട്രിവാൻഡം ബഹ്റൈൻ ഫോറം ലേഡീസ് വിങ് ‘വേനൽശലഭങ്ങൾ’ എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി അൽഹിലാല്‍ ഹോസ്പിറ്റൽ സൽമാബാദിൽ വെച്ച് കളറിംഗ് ,ഡ്രായിങ് മത്സരം നടത്തി. 50ഓളം കുട്ടികൾ പങ്കെടുത്തു. ലേഡീസ് വിങ് പ്രസിഡന്റ് അനുഷ്മ പ്രശോഭ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നീതു കിഷോർ സ്വാഗതം പറഞ്ഞു.
സീനിയർ ക്രിയേറ്റിവ് ഡിസൈനർ മുഹമ്മദ് അൻസാരി, ലീഫ് ആർട്ടിസ്റ്റ് സജീഷ് പന്തളം, ആർട്ടിസ്റ്റ് സാമ്രാജ് ആർ. നായർ എന്നിവർ വിധികർത്താക്കളായിരുന്നു. അൻവർ നിലമ്പൂർ, ഷാജി മൂതല, അൽഹിലാൽ ബ്രാഞ്ച് ഹെഡ് ഫൈസൽ ഖാൻ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകി. ലേഡീസ് വിങ് ജോയന്റ് സെക്രട്ടറി സുനി സെൽവരാജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.