മനാമ: കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം വർഗീയതക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് കർണാടകയിലുണ്ടായത്. ഇത് മറ്റ് സംസ്ഥാനങ്ങളിലും പാർട്ടി മാതൃകയാക്കണമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. മനാമ കെ സിറ്റി ഹാളിൽ ചേർന്ന വിജയാഘോഷം ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അലൻ ഐസക്ക്, ജോയന്റ് സെക്രട്ടറിമാരായ ഷിബിൻ തോമസ്, ജയഫർ വെള്ളെങ്ങര, ആർട്സ് വിങ് കൺവീനർ ജോൺസൻ കൊച്ചി എന്നിവർ നേതൃത്വം നൽകി. മധുരം പങ്കുവെച്ചാണ് പ്രവർത്തകർ ആഘോഷത്തിൽ പങ്കുചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.