വോയ്സ് ഓഫ് ആലപ്പി ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതദിനാചരണത്തിൽനിന്ന്

വോയ്‌സ് ഓഫ് ആലപ്പി വനിതദിനം ആചരിച്ചു

മനാമ: വോയ്സ് ഓഫ് ആലപ്പി ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ വനിതദിനം ആചരിച്ചു. വോയ്‌സ് ഓഫ് ആലപ്പിയുടെ വനിത വിഭാഗം ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്‌റൈൻ സാമൂഹിക, സാംസ്കാരിക മേഖലയിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ ഷമിലി പി. ജോൺ ഉദ്ഘാടനം ചെയ്തു.

ഈ കുറഞ്ഞ കാലത്തിനുള്ളിൽ സാംസ്കാരിക ആരോഗ്യ ചാരിറ്റി പ്രവർത്തനങ്ങളിൽ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിത വിഭാഗത്തിന്റെ പ്രവർത്തങ്ങളെ ഉദ്ഘാടക പ്രശംസിച്ചു. സമൂഹത്തിലെ അശരണരായ ആറു വനിതകൾക്ക് ഫുഡ് കിറ്റ് കൈമാറി. വനിത വിഭാഗം കമ്മിറ്റി അംഗമായ സിസിലി വിനോദ് അതിഥികളെ സ്വാഗതംചെയ്തു.

കോഓഡിനേറ്റർമാരായ ആശ സെഹ്റ, ഷൈലജ അനിയൻ എക്സിക്യൂട്ടിവ് അംഗങ്ങളായ ബാഹിറ അനസ്, ആതിര സതീഷ്, രമ്യ അജിത് എന്നിവരും വോയ്‌സ് ഓഫ് ആലപ്പി സെൻട്രൽ കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്നു.

Tags:    
News Summary - Voice of Alleppey celebrated Women's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.