മനാമ: ബഹ്റൈനിൽ എത്തിയ കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല സെക്രട്ടറി മാസിൽ പട്ടാമ്പിയുടെ പിതാവും തിരുവേഗപ്പുറ തെക്കുമല തഖ്വ മസ്ജിദ് വൈസ് പ്രസിഡന്റുമായ വി.ടി. കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാവക്ക് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര ഉദ്ഘാടനം ചെയ്തു.
ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി വി.വി. ഹാരിസ് തൃത്താല, ട്രഷറർ നിസാമുദ്ദീൻ മാരായമംഗലം, സെക്രട്ടറി നൗഫൽ പടിഞ്ഞാറങ്ങാടി, ജില്ല വർക്കിങ് കമ്മിറ്റി അംഗം അഷ്റഫ് മരുതൂർ എന്നിവർ സംസാരിച്ചു. സ്വീകരണ യോഗത്തിന് നന്ദി അറിയിച്ചുകൊണ്ട് മുൻ ബഹ്റൈൻ പ്രവാസി കൂടിയായ കുഞ്ഞിമുഹമ്മദ് തന്റെ പഴയകാല പ്രവാസജീവിത അനുഭവങ്ങൾ പങ്കുവെച്ചു. ബഹ്റൈനിൽ കുടുംബസമേതം താമസിക്കുന്ന മക്കൾ മാസിൽ, മുനീർ, മുബീൻ എന്നിവരെ സന്ദർശിക്കാൻ വേണ്ടി ആഴ്ചകൾക്കുമുമ്പാണ് ഭാര്യ മറിയയോടൊപ്പം ബഹ്റൈനിൽ എത്തിയത്. ജില്ല കെ.എം.സി.സി ഭാരവാഹികളായ യൂസുഫ് മുണ്ടൂർ, അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം, ആഷിഖ് മേഴത്തൂർ, ഷഫീഖ് വല്ലപ്പുഴ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.