മനാമ: ഇന്ത്യൻ സ്കൂൾ ഭരണസമിതി തെരഞ്ഞെടുപ്പിൽ പ്രോഗ്രസിവ് പാരന്റ്സ് അലയൻസിനെ പിന്തുണക്കാനുള്ള ഇൻഡക്സ് ഗ്രൂപ്പ് തീരുമാനം സ്വാഗതാർഹമാണെന്നും ഉപാധികളില്ലാതെ ആര് പിന്തുണച്ചാലും സ്വാഗതം ചെയ്യുമെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.
പാവപ്പെട്ട രക്ഷിതാക്കൾ ചോരയും നീരും നൽകി തങ്ങളുടെ കുഞ്ഞുങ്ങളുടെ പഠനത്തിന് നൽകുന്ന പണം അവരുടെ ഉന്നമനത്തിന് ഉപയോഗിക്കുക എന്നതാണ് പി.പി.എയുടെ നയം. അനാവശ്യമായ നിർമാണപ്രവർത്തനങ്ങളല്ല, കൺസ്ട്രക്റ്റ് ചെയ്യുവാൻ കെൽപുള്ള ഭാവി തലമുറയെ വളർത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
വീണ്ടും അധികാരത്തിൽ വന്നാൽ ഒരു തരത്തിലുള്ള പിൻ സീറ്റ് ഡ്രൈവിങ്ങും ഉണ്ടാകില്ല. കാര്യപ്രാപ്തിയുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള, തിരഞ്ഞെടുക്കപ്പെട്ടാൽ കാലാവധി കഴിയുന്നത് വരെ സ്കൂളിലെ രക്ഷാകർത്താക്കളാകും എന്ന് ഉറപ്പുള്ളവർ മാത്രമേ സ്ഥാനാർഥി പട്ടികയിൽ ഉള്ളു എന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.