മനാമ: വാട്ടർ ഗാർഡൻ സിറ്റിയിൽ ആരംഭിച്ച വെക്സ് ആഘോഷ പരിപാടി ഉപഗവർണർ ഹസൻ അബ്ദുല്ല അൽ മദനി ഉദ്ഘാടനം ചെയ്തു. വെക്സ് റോബോട്ടിക് മത്സരത്തേടനുബന്ധിച്ചാണ് ആഘോഷ പരിപാടികൾ ഒരുക്കിയത്. റോബോട്ടുകളുടെ പ്രദർശനം കൂടാതെ, വിവിധ റസ്റ്റാറൻറുകളുടെ ഭക്ഷണ കൗണ്ടറുകളും പ്രൊഡക്ടിവ് ഫാമിലി വിപണന കേന്ദ്രങ്ങളും യൂത്ത് സംരംഭകരുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിവിധ ഉല്ലാസങ്ങളും മത്സരങ്ങളും വ്യത്യസ്ത പ്രായത്തിലുള്ളവരെ കൂടി ആകർഷിക്കുന്ന തരത്തിലുള്ള പരിപാടികളും മത്സരങ്ങളും ഇവിടെയുണ്ട്.
റോബോട്ടിക് സാങ്കേതിക വിദ്യയും ഉല്ലാസവും ഒരേ സ്ഥലത്ത് സാധ്യമാക്കുകയെന്ന പദ്ധതിയാണ് ഇതിലൂടെ നടപ്പാക്കപ്പെടുന്നതെന്നും ബന്ധപ്പെവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.