ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച

വാ​ട്സ്ആ​പ് സ്റ്റാ​റ്റ​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്

സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു

വാ​ട്സ്ആ​പ് സ്റ്റാ​റ്റ​സ് "മ​ത്സ​ര​വി​ജ​യി​ക​ളെ' പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ കാ​പി​റ്റ​ൽ ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ 'ഇ​ൻ​സ്പെ​യ​ർ' എ​ക്സി​ബി​ഷ​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വാ​ട്സ്ആ​പ് സ്റ്റാ​റ്റ​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ്യൂ​വേ​ഴ്‌​സി​നെ ല​ഭി​ച്ച ഫാ​ത്തി​മ​ത്ത് സു​മ​യ്യ, റ​ഊ​ഫ് ക​രൂ​പ്പ​ട​ന്ന, ന​ഫീ​സ​ത്തു​ൽ ജം​ഷീ​ദ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ളാ​യ​ത്. ഇ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് എം.​എം. സു​ബൈ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ മു​ഹ് യി​ദ്ധീ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ്‌ ജ​മാ​ൽ ഇ​രി​ങ്ങ​ൽ എ​ന്നി​വ​ർ ന​ൽ​കി. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ബാ​സ്, യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ്‌ വി.​കെ. അ​നീ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ത്സ​ര​ത്തി​ന് റ​ഷീ​ദ സു​ബൈ​ർ, ജാ​ഫ​ർ പൂ​ള​ക്ക​ൽ, ബ​ഷീ​ർ കാ​വി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - WhatsApp Status "Competition Winners" Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.