മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷനൽ കൗൺസിലിന്റെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജുഫൈർ ഒലിവ് ഹോട്ടലിൽ വിവിധ പരിപാടികളോടെ നടത്തി. ബഹ്റൈൻ കൗൺസിൽ പ്രസിഡന്റ് കോശി സാമുവൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു. മാധ്യമപ്രവർത്തകരായ പി. ഉണ്ണികൃഷ്ണൻ, സോമൻ ബേബി, മാർത്തോമ പാരിഷ് ചർച്ച് വികാരി ഫാ. ഡേവിഡ് വി. ടൈറ്റസ്, അസി. വികാരി ഫാ. ബിബിൻ മാത്യൂസ് ഓമനാലി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ഡബ്ല്യു.എം.എഫ് ബഹ്റൈൻ, സെന്റ് പീറ്റേഴ്സ് യാക്കോബായ ചർച്ച്, മാർത്തോമ പാരിഷ് ക്വയർ അംഗങ്ങൾ ക്രിസ്മസ് സംഗീത വിരുന്ന് അവതരിപ്പിച്ചു. ഡബ്ല്യു.എം.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി പ്രതീഷ് തോമസ് ആശംസ നേർന്നു. കോഓഡിനേറ്റർ മുഹമ്മദ് സാലി സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. ഷബാന ഫൈസൽ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.