തൊഴിലാളികള്‍ക്കൊപ്പം ഇഫ്താർ സംഘടിപ്പിച്ച് ഡബ്ല്യു.എം.എഫ്

ഡബ്ല്യു.എം.എഫ് ഇഫ്താർ സംഗമത്തിൽ നിന്ന്

തൊഴിലാളികള്‍ക്കൊപ്പം ഇഫ്താർ സംഘടിപ്പിച്ച് ഡബ്ല്യു.എം.എഫ്

മനാമ:ബഹ്റൈനിലെ ഡബ്ല്യു.എം.എഫ് എല്ലാ വര്‍ഷങ്ങളിലേയും പോലെ മനാമയിലെ ലേബർ ക്യാമ്പിൽ തൊഴിലിടങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികളുമൊത്ത് ഇഫ്താര്‍ സംഗമം നടത്തി. ഡബ്ല്യു.എം.എഫ് ബഹ്‌റൈൻ പ്രസിഡന്റ് മിനി മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡബ്ല്യു.എം.എഫ് മിഡിലീസ്റ്റ് ട്രഷറർ മുഹമ്മദ് സാലി റമദാൻ സന്ദേശം നല്‍കി. ഡബ്ല്യു.എം.എഫ് ഗ്ലോബൽ വൈ.പ്രസി കോശി സാമുവൽ അശംസകൾ അറിയിച്ചു.

ചടങ്ങിൽ സെക്രട്ടറി അലിൻ ജോഷി നന്ദി അറിയിച്ചു. ഭാരവാഹികളായ ജേക്കബ് തെക്കുതോട് (ചാരിറ്റി ഫോറം), നെൽസൻ വർഗീസ് (പ്രവാസി വെൽഫെയർ ഫോറം), റിതിൻ തിലക് (യൂത്ത് ആൻഡ് സ്പോർട്സ്), ബിജു ഡാനിയേൽ, മറ്റ് ഡബ്ല്യു.എം.എഫ് ബഹ്‌റൈൻ അംഗങ്ങളും നേതൃത്വം നൽകിയ ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ കാത്തു സച്ചിദേവ്, തോമസ് ഫിലിപ്പ് ജയേഷ് താന്നിക്കൽ, ഗിരീഷ് കുറുപ്പ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇങ്ങനെ ഒരു ഇഫ്താർ സംഗമം ക്യാമ്പിൽ നടത്തിയതിൽ ക്യാമ്പ് ഇൻചാർജ് മജീദ് ഡബ്ല്യു.എം.എഫിനോടുള്ള നന്ദി അറിയിച്ചു.

Tags:    
News Summary - WMF organizes Iftar with workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.