മനാമ: ഏഷ്യൻ വംശജനെ ആക്രമിക്കുകയും നിരവധി പേരിൽനിന്ന് പണവും ആഭരണങ്ങളും കവരുകയും ചെയ്ത അറബി വംശജയെ മൂന്നുവർഷം തടവിനും ബഹ്റൈനിലേക്ക് തിരിച്ചുവരാനാവാത്തവിധം നാടുകടത്താനും ഹൈ ക്രിമിനൽ കോടതി വിധിച്ചു.
ബുസൈതീനിലെ മൊബൈൽ ഷോപ്പിൽ ജീവനക്കാരനായ ഏഷ്യക്കാരൻ മുഹറഖ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇയാളിൽനിന്ന് ആഭരണം തട്ടിപ്പറിക്കാൻ ശ്രമിച്ച സ്ത്രീയെ ചെറുക്കാൻ ശ്രമിച്ചെങ്കിലും കുതറിമാറി രക്ഷപ്പെടുകയായിരുന്നു.
സമാനമായ സംഭവം മനാമയിലും ഈസ ടൗണിലും നടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. സ്ത്രീയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.