മനാമ: വിദേശ വനിതകൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ നൽകുന്നതിൽ ബഹ്റൈന് ആഗോള തലത്തിൽ മുൻനിരയിൽ സ്ഥാനം. ജി.സി.സി തലത്തിൽ ഒന്നാമതും ആേഗാള തലത്തിൽ നാലാമതുമാണ് പട്ടികയിൽ രാജ്യത്തിെൻറ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നത്. എക്സ്പാക്റ്റ് ഇൻസൈഡർ സർവെയിലാണ് ഇൗ വെളിപ്പെടുത്തൽ. ഇതുപ്രകാരം കുവൈത്ത് (21),യു.എ.ഇ (31),സൗദി അറബ്യേ(35), ഒമാൻ(52) എന്നിങ്ങനെയാണ് സ്ഥാനമുള്ളത്. പ്രവാസി വനിതകൾക്ക് തൊഴിൽ അവസരങ്ങൾ കൂടുതലുള്ള രാജ്യം മെക്സിക്കോയാണ്. മ്യാൻമർ, കേമ്പാഡിയ,ബഹ്റൈൻ, ന്യൂ സിലാൻറ്, ഖസാക്കിസ്ഥാൻ,യു.കെ,യു.എസ്, കെനിയ,അയർലെൻറ് എന്നിങ്ങനെയാണ് മുൻനിര രാജ്യങ്ങളുടെ പട്ടികക്രമം.
168 രാജ്യങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് സ്ത്രീ പ്രവാസികളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സർവേ പ്രകാരം 38 ശതമാനം വിദേശ സ്ത്രീകളാണ് ബഹ്റൈനിൽ ജോലിചെയ്യുന്നത്. വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിലാണ് ഏറ്റവും കൂടുതലും പ്രവാസി വനിത സാന്നിധ്യം. ബഹ്റൈനിൽ ജോലി ചെയ്യുന്ന 65 ശതമാനം വനിതാ തൊഴിലാളികളും തങ്ങളുടെ തൊഴിലവസരങ്ങളിൽ തൃപ്തിപ്പെടുത്തി. ബഹ്റൈനിൽ ജോലി ചെയ്യുന്ന പകുതിയോളം സ്ത്രീകൾക്ക് അവരുടെ വരുമാനം മികച്ച രീതിയിൽ ലഭിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. മറ്റേതൊരു ജിസിസി രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകളുടെ തൊഴിൽ സാധ്യതയിൽ ബഹ്റൈൻ സവിശേഷമായ സ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സർവേയിൽ പങ്കെടുത്ത 16 ശതമാനം സ്ത്രീകളും അവരുടെ ചെലവേറിയ കുടുംബ വരുമാനത്തിനും ദൈനംദിന ചിലവുകൾക്ക് വേണ്ടി തങ്ങളുടെ വരുമാനം ചെലവഴിക്കുന്നതായും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.