മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആചരിച്ചു. കാനൂ ഗാർഡനിൽ നടന്ന ചടങ്ങിൽ ചെയർമാൻ ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് പ്രസിഡൻറ് എബ്രഹാം സാമുവൽ പതാക ഉയർത്തി.
ഗുരുദേവ കൾച്ചറൽ അസോസിയേഷൻ ചെയർമാൻ ചന്ദ്രബോസ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ ഹ്യുമാനിറ്റേറിയൻ എയ്ഡ് മിഡിൽ ഈസ്റ്റ് ഡയറക്ടർ സുധീർ തിരുനിലത്ത്, ജി.സി.എ സെക്രട്ടറി രാജേഷ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മിഡിൽ ഈസ്റ്റ് പ്രസിഡൻറ് രാധാകൃഷ്ണൻ തെരുവത്ത്, വൈസ് ചെയർപേഴ്സൻ ദീപ ജയചന്ദ്രൻ, ട്രഷറർ ദിലീഷ് കുമാർ, വൈസ് പ്രസിഡൻറ് ആഷ്ലി കുര്യൻ, അൽ മക്കിനാ കോൺട്രാക്ടിങ് മാനേജിങ് ഡയറക്ടർ പ്രിൻസ് തോമസ്, ജയചന്ദ്രൻ, വിനു പൗലോസ്, എബി തോമസ്, വിനോദ് ലാൽ, അബ്ദുല്ല രമേശ്, സൂസി പ്രിൻസ്, ആഷ്ലി വിനു എന്നിവർ സംസാരിച്ചു. പ്രൊവിൻസ് സെക്രട്ടറി പ്രേംജിത് സ്വാഗതവും വൈസ് ചെയർമാൻ ഹരീഷ് നായർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.