മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സും ലൈറ്റ് ഓഫ് കൈന്‍ഡ്നെസും ബഹ്റൈന്‍ മീഡിയ സിറ്റിയുമായും സഹകരിച്ച് നടത്തിയ ഇഫ്താര്‍ കുടുംബസംഗമത്തില്‍ സമൂഹത്തിലെ പ്രമുഖരടക്കം നിരവധിയാളുകള്‍ പങ്കെടുത്തു.
പ്രസിഡന്‍റ് എഫ്.എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ലൈറ്റ് ഓഫ് കൈന്‍ഡ്നെസ് ഉപദേശക സമിതി അംഗം നയീം സെയ്ദ് സഫര്‍ റമദാന്‍ സൗഹൃദ സന്ദേശം നല്‍കി.
ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍, ഇന്ത്യന്‍ ക്ലബ് പ്രസിഡന്‍റ് കെ.എം. ചെറിയാന്‍, സോമന്‍ ബേബി, കാന്‍സര്‍ കെയര്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.വി. ചെറിയാന്‍, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാൻ എബ്രഹാം ജോണ്‍, ഐമാക് മീഡിയസിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ലൈറ്റ് ഓഫ് കൈന്‍ഡ്നെസ് സാരഥി സെയ്ദ്, ബഹ്റൈന്‍ പ്രതിഭ സാരഥികളായ അഡ്വ. ജോയ് വെട്ടിയാടന്‍, പ്രദീപ് പത്തേരി, ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പൽ ഗോപിനാഥ മേനോന്‍, ബഹ്റൈന്‍ നാഷനല്‍ ലീഗ് സാരഥി മൊയ്തീന്‍ കുഞ്ഞ്, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി സാരഥി ചന്ദ്രബോസ് തുടങ്ങിയവർ സംസാരിച്ചു.കോവിഡ് കാലഘട്ടത്തില്‍ ബഹ്റൈനില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ ഗള്‍ഫ് മേഖലയിലെ ഏറ്റവും നല്ല സംഘടന എന്ന നിലയില്‍ പുരസ്കാരം നേടിയ ബി.കെ.എസ്.എഫിനുള്ള പുരസ്കാരം ഭാരവാഹികളായ ബഷീര്‍ അമ്പലായി, അന്‍വര്‍ കണ്ണൂര്‍, ഗംഗന്‍ തൃക്കരിപ്പൂര്‍, മണിക്കുട്ടന്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിത വിഭാഗം സെക്രട്ടറി സുനു സ്വാഗതവും സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ നന്ദിയും പറഞ്ഞു. ഷൈജു കന്‍പ്രത്ത്, തോമസ് ഫിലിപ്പ്, മണികുട്ടന്‍, യൂസുഫ്, ജസ്റ്റിന്‍ ഡേവിസ് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.