മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന്റെ നാഷനൽ ഡേ ക്രിസ്മസ് ആഘോഷങ്ങൾ അദ്ലിയ ഇന്ത്യൻ ദർബാർ റസ്റ്റാറന്റിൽ നടന്നു. പ്രൊവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചെയർമാൻ കെ. ദേവരാജ് ദേശീയദിന സന്ദേശം നൽകി. ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ ക്രിസ്മസ് സന്ദേശം നൽകി. വൈസ് പ്രസിഡന്റ് തോമസ് വൈദ്യൻ, ഡോ. ഡെസ്മണ്ട് ഗോമസ്, ജിജോ ബേബി, അസോസിയേറ്റ് സെക്രട്ടറി സാമ്രാജ്, സുജിത് കൂട്ടല, അബ്ദുള്ള ബെള്ളിപ്പാടി, നിയാസ്, രഘു പ്രകാശൻ എന്നിവർ സംസാരിച്ചു.
വിവിധ കലാപരിപാടികൾക്ക് വിമൻസ് ഫോറം പ്രസിഡന്റ് ഷെജിൻ സുജിത്, സെക്രട്ടറി അനു അലൻ, മിനി പ്രിമിലാഷ്, അർച്ചന വിപിൻ, രേഖ രാഘവൻ, വിജേഷ് നായർ, ജിബി മന്ന, പ്രസന്നാ രഘു, മീര, രോഹിത്, ഷീബ ശശി, ജീന നിയാസ്, മൃണാൾ ഹരീഷ്, റോബിൻ, സംഗീത, ഡോ. രസ്ന രോഹിത്, ലക്ഷ്മി എന്നിവർ നേതൃത്വം നൽകി. സീരിയൽ സിനിമ ആർട്ടിസ്റ്റ് ശ്രീലയ മുഖ്യാതിഥിയായിരുന്നു. മുതിർന്ന പൗരന്മാരായ കെ.വി. ബേബി, മേരി ബേബി, തിലോത്തമ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജിജോ ബേബി, ജീന നിയാസ്, മാർവിൻ ലൂക്ക്, മെൽവിൻ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടിയും അരങ്ങേറി. രാജീവ് നായർ ചടങ്ങുകൾ നിയന്ത്രിച്ചു. പ്രൊവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതവും ട്രഷറർ ഹരീഷ് നായർ നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.