മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് നടത്തിയ റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ദേശീയ പതാക ഉയർത്തി. പ്രസിഡന്റ് എബ്രഹാം സാമുവൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഡോ. അമർജിത് കൗർ സന്ധു, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, സെക്രട്ടറി ബിനുരാജ് രാജൻ, മുൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രസിഡന്റുമാരായ ആർ. പവിത്രൻ, ബെന്നി വർക്കി, മുൻ ഇന്ത്യൻ സ്കൂൾ സെക്രട്ടറി ഡോ. ഷമിലി പി. ജോൺ, ഇന്ത്യൻ ക്ലബ് മുൻ പ്രസിഡന്റ് കെ.എം. ചെറിയാൻ, പാക്ട് ജനറൽ കോഓഡിനേറ്റർ ജ്യോതി മേനോൻ, ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, സൽമാനുൽ ഫാരിസ്, ലൈറ്റ് ഓഫ് കൈൻഡ്നെസ് സയ്യിദ് ഹനീഫ്, അൻവർ ശൂരനാട്, ദേവരാജൻ കെ.ജി, ജെയിംസ് ജോൺ, വിനോദ് നാരായണൻ, സുജിത് കൂട്ടല, സാമ്രാജ് ആർ. നായർ, വിജേഷ് നായർ, രോഹിത് എന്നിവർ പങ്കെടുത്തു. മഹിമ ഷീബ പോൾ, സൗമ്യ സെന്തിൽ , നിത്യ അനിൽകുമാർ എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. പ്രസിഡന്റ് ഷെജിൻ സുജിത്, സെക്രട്ടറി അനു അലൻ അടങ്ങുന്ന വിമൻസ് ഫോറം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീന നിയാസിന്റെ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. ജീന നിയാസ്, ഗ്രാഫിക് ആർട്ടിസ്റ്റ് തോമസ് വൈദ്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡബ്ല്യൂ.എം.സി ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതവും ട്രഷറർ ഹരീഷ് നായർ നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.