മനാമ: ലോക ഫിസിയോ തെറപ്പി ദിനമായ സെപ്റ്റംബർ എട്ടിന് ഫിസിയോ ദിനാചരണത്തിന്റെ ഭാഗമായി കെ.എം.സി.സി ബഹ്റൈനും ബഹ്റൈൻ കേരള ഫിസിയോ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിസിയോ ബോധവത്കരണ ക്യാമ്പും സൗജന്യ പരിശോധനയും എട്ടിന് വൈകീട്ട് 3.30 മുതൽ മനാമ കെ.എം.സി.സി ആസ്ഥാനത്ത് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. ‘നിങ്ങളുടെ ഫിസിയോയെ അറിയൂ’ എന്ന സാമൂഹിക ബോധവത്കരണത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഇരുനൂറിൽ കുറയാത്ത സ്ത്രീപുരുഷ അംഗങ്ങളുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്.
ഇവരുടെ സേവനങ്ങൾക്കായി പതിനഞ്ചോളം സ്ത്രീപുരുഷ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും. ചലനമാണ് ശാരീരികാരോഗ്യത്തിന്റെ പരമപ്രധാനം. ഇതിലൂടെ ഒട്ടനവധി രോഗാവസ്ഥകളെ പ്രതിരോധിക്കാനും രോഗാവസ്ഥ മനസ്സിലാക്കി ചികിത്സിക്കാനും അതുവഴി രോഗമില്ലാത്ത അവസ്ഥ കരസ്ഥമാക്കാനും ഫിസിയോ ചികിത്സാരീതിക്ക് സാധിക്കുമെന്ന അവബോധം പകർന്നുനൽകുകയാണ് ബോധവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 39461717 - 35195778 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ക്യാമ്പ് ഡയറക്ടർമാരായ കെ.കെ.സി. മുനീറും റഫീഖ് തോട്ടക്കരയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.