മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ വിവിധ പരിപാടികളോടെ ലോക റേഡിയോളജി ദിനം ആഘോഷിച്ചു. റേഡിയോളജിസ്റ്റുകളും റേഡിയോ ഗ്രാഫര്‍മാരും മറ്റു ഡിപ്പാർട്മെന്റില്‍ നിന്നുള്ള ഡോക്ടര്‍മാരും ചേര്‍ന്ന് കേക്ക് മുറിച്ച പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് ഗരീബ്, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡോ. സായി ഗിരിധര്‍, കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. അനീസ ബേബി നജീബ്, ബി.ഡി.എം സുല്‍ഫീക്കര്‍ കബീര്‍ എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ ഷബീര്‍ അലി, സപെഷലിസ്റ്റ് റേഡിയോളജിസ്റ്റുമാരായ ഡോ. ബെറ്റി, ഡോ. മിര്‍ണ, സെപ്ഷലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. കുഞ്ഞിമൂസ, സ്പെഷലിസ്റ്റ് ഇന്റേണല്‍ മെഡിസിന് ഡോ. ടി.എ. നജീബ്, അനസ്തറ്റിസ്റ്റ് ഡോ. അസീം, സപെഷലിസ്റ്റ് സര്ജന് ഡോ. ജുവാന്‍, സപെഷലിസ്റ്റ് ഇ.എന്‍.ടി ഡോ. ബാലഗോപാല്‍, സപെഷലിസ്റ്റ് എമര്‍ജന്‍സി ഡോ. മെഹ്ദി, ജനറല്‍ ഫിസിഷ്യന്‍ ഡോ. മനാര്‍, മാനേജ്മെന്റ് പ്രതിനിധികള്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ആശുപത്രിയിലെ റേഡിയോളജിസ്റ്റുമാരെയും റേഡിയോ ഗ്രാഫര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. റേഡിയോളജി മേഖലയെക്കുറിച്ച് സപെഷലിസ്റ്റ് റേഡിയോളജിസ്റ്റ് ഡോ. ഷഹീര്‍ നസ്ജിര് ഖാന് ക്വിസ് മത്സരം നടത്തി. ആരോഗ്യ സംരക്ഷണത്തില്‍ റേഡിയോളജിസ്റ്റുകള്‍ വഹിക്കുന്ന സുപ്രധാന പങ്കിനെ തിരിച്ചറിയാനും ആദരിക്കാനുമായാണ് എല്ലാ വര്‍ഷവും നവംബര്‍ എട്ടിന് ലോക റേഡിയോളജി ദിനം ആചരിക്കുന്നത്. ഓരോ വര്‍ഷവും റേഡിയോളജി ദിനാചരണം എക്സ്റേ കണ്ടുപിടിത്തത്തെ അടയാളപ്പെടുത്തുകയും ആരോഗ്യ സംരക്ഷണത്തില്‍ റേഡിയോളജിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.