മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷനൽ കൗൺസിൽ വനിത ഫോറത്തിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ പ്രസിഡന്റ് കോശി സാമുവേൽ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തക ഫാത്തിമ അൽ മൻസൂരി ഉദ്ഘാടനം നിർവഹിച്ചു.
ബഹ്റൈനിൽ ആരോഗ്യരംഗത്തും സാംസ്കാരിക മേഖലകളിലും സേവനം ചെയ്യുന്ന അഞ്ചു വനിതകളെ ആദരിക്കുകയും, നിരാലംബരായ രണ്ടു പ്രവാസി വനിതകൾക്ക് ധനസഹായം നൽകുകയും ചെയ്തു. ഡബ്ല്യു.എം.എഫ് ബഹ്റൈൻ കോഓഡിനേറ്റർ മുഹമ്മദ് സാലി, ബഹ്റൈൻ വനിത വിഭാഗം ഹെഡ് മിനി മാത്യു, സെക്രട്ടറി പ്രതിഷ് തോമസ്, ട്രെഷറർ അലിൻ ജോഷി, ജോയിന്റ് സെക്രട്ടറി സുമേഷ് മാത്തൂർ, വൈസ് പ്രസിഡന്റ് ഡോ. ഷബാന ഫൈസൽ എന്നിവർ സംസാരിച്ചു. ഇവന്റ് കോർഡിനേറ്റർ ശ്രീജിത്ത് ഫറോക് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. ശീതൾ ജിയോ മാസ്റ്റർ ഓഫ് സെറിമണി ആയി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.