മനാമ: കേരളത്തിലെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനക്ക് അമിത തുക ഈടാക്കുകയും കൃത്യമല്ലാത്ത റിസൽറ്റ് നൽകുകയും ചെയ്യുന്നുവെന്ന പരാതിയിൽ പ്രവാസി കമീഷൻ തെളിവെടുപ്പ് നടത്തി.
പ്രവാസി കോൺഗ്രസ് സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി സലീം പള്ളിവിളയാണ് ഇത് സംബന്ധിച്ച് പ്രവാസി കമീഷന് പരാതി നൽകിയത്. കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് പി.ഡി. രാജന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന യോഗത്തിൽ എതിർകക്ഷികളായ എയർപോർട്ട് അതോറിറ്റി, സ്വകാര്യ ലാബ് പ്രതിനിധി, ഡി.എം.ഒ എന്നിവരെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു.
വിമാനത്താവളങ്ങളിൽ തെറ്റായ കോവിഡ് പരിശോധന റിപ്പോർട്ട് നൽകിയതുവഴി നിരവധി പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലായിരുന്നു. യുദ്ധസാഹചര്യത്തിലുള്ള യുക്രെയ്നിൽ കഴിയുന്ന ഇന്ത്യൻ സമൂഹത്തിന്റെയും പ്രത്യേകിച്ച് കേരളത്തിൽ നിന്ന് പഠിക്കാൻ പോയ വിദ്യാർഥികളുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ട കാര്യം കേന്ദ്ര, കേരള സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും തീരുമാനിച്ചു. യോഗത്തിൽ അംഗങ്ങളായ സുബൈർ കണ്ണൂർ, ഡോ. ഷംസീർ വയലിൽ, മെംബർ സെക്രട്ടറി ഫാസിൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.