മനാമ: നാടക പ്രവർത്തകരുടെ കൂട്ടായ്മയായ യവനിക അത്തം മുതൽ തിരുവോണം വരെ ഓൺലൈനിൽ ഓണാഘോഷം സംഘടിപ്പിച്ചു. കോവിഡ് എന്ന മഹാമാരിയെ നേരിടുന്ന ആതുര സേവന രംഗത്തെയും ജീവ കാരുണ്യ രംഗത്തെയും മലയാളികൾക്ക് ആദരം അർപ്പിച്ച് പൂയത്ത് ജയപ്രകാശും രാജു നായരും ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മലയാള നാടക വേദിയിലെ കുലപതി ഇബ്രാഹിം വെങ്ങര ആശംസകൾ നേർന്നു.
10 ദിവസം നീണ്ടുനിന്ന വിവിധയിനം കലാപരിപാടികളിൽ ഓണപ്പാട്ടുകൾ, തിരുവാതിര, നൃത്യനൃത്തങ്ങൾ തുടങ്ങിയവ അരങ്ങേറി. സലാം, ജയകുമാർ വർമ, സാം തിരുവല്ല, വിജിത ശ്രീജിത്ത്, ശ്രീജിത്ത് ഫറോക്ക്, രമ്യാ പ്രമോദ്, ഉണ്ണികൃഷ്ണൻ, ജോണി ആൻറണി, ചാർളി എന്നിവർ വിവിധ തരം ഗാനങ്ങൾ ആലപിച്ചു. ജയമോഹൻ, ശിവകുമാർ കൊല്ലോറാത്ത്, ദിനേശ് കുറ്റിയിൽ, രാധാകൃഷ്ണൻ തെരുവത്ത്, പുഷ്പ മേനോൻ, രാജു നായർ, നന്ദകുമാർ, മജീദ് കൊച്ചിൻ, സഫിയ മജീദ്, സേതു, ജയാ മേനോൻ, പ്രകാശ് വടകര, വിക്രം കെ. നായർ ജിക്കു ചാക്കോ, ഇന്ദു നന്ദ കുമാർ, ഗോപൻ പഴുവിൽ, കലാ സേതു, ലതാ ജയപ്രകാശ്, ജയൻ ജേക്കബ്, ബിജി ശിവ, ശ്രീജിത്ത് പറശ്ശിനി, സുവിത രാകേഷ്, രാകേഷ് എന്നിവർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.