മനാമ: ഉപഭോക്താക്കൾക്കായി ലുലു ഇന്‍റർനാഷനൽ എക്സ്ചേഞ്ച് 'വെൽക്കം ടു ദ ഡിജിറ്റൽ വേൾഡ്' എന്ന പ്രമോഷന് തുടക്കംകുറിച്ചു. ബഹ്റൈൻ സർക്കാറിന്റെ ഡിജിറ്റൽ ഇക്കണോമി എന്ന ലക്ഷ്യത്തിന് പ്രാധാന്യവും സഹകരണവും നൽകിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
ലുലു മണി മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് കാമ്പയിനിൽ പങ്കെടുക്കാവുന്നതാണ്. മൊബൈൽ ആപ്പ് വഴി അനായാസം സുരക്ഷിതമായി മൊബൈൽ ഫോൺ വഴി നാട്ടിലേക്ക് പണമയക്കാം. എക്സ്ചേഞ്ചിൽ പോകുന്നത് ഒഴിവാക്കി മികച്ച നിരക്കിൽ പണമയക്കാനുള്ള സൗകര്യമാണ് ലഭിക്കുന്നത്. ഇതോടൊപ്പം, 'വെൽക്കം ടു ദ ഡിജിറ്റൽ വേൾഡ്' കാമ്പയിനിലൂടെ സമ്മാനവും നേടാം. ലുലു മണിയിലൂടെ ആദ്യത്തെ ഇടപാട് പൂർത്തിയാക്കിയാൽ നിങ്ങളുടെ സമ്മാനം ലുലു എക്സ്ചേഞ്ചിന്റെ ഏത് ശാഖയിൽനിന്ന് ലഭിക്കുന്നതാണ്.
മനാമ: നടുവണ്ണൂർ ഗ്ലോബൽ ഫോറം വനിത വിഭാഗം സംഘടിപ്പിക്കുന്ന 'ആരോഗ്യസംരക്ഷണം' പരമ്പരയിലെ ആദ്യത്തെ ക്ലാസ് വെള്ളിയാഴ്ച വൈകീട്ട് നാലിന് സൽമാബാദ് റൂബി റസ്റ്റാറൻറിൽ നടക്കും.
ഹോർമോൺ വ്യതിയാനങ്ങളും അതുമൂലം സ്ത്രീകളിലുണ്ടാകുന്ന മാനസികസംഘർഷങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തിൽ ആയുർവേദ ഡോക്ടർ ദിവ്യ പ്രവീൺ ക്ലാസ് നയിക്കും. കൂടുതൽ വിവരങ്ങൾക്ക് 39593703 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.