മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിച്ച മെഡിക്കൽ ഫെയറിനോടനുബന്ധിച്ചു 44 വർഷമായി ബഹ്റൈൻ പ്രവാസ ഭൂമികയിൽ ആതുര സാമൂഹിക സേവനങ്ങൾ നൽകിവരുന്ന ഡോ. പി.വി. ചെറിയാനെ ആദരിച്ചു. ബഹ്റൈൻ ആരോഗ്യ മന്ത്രിയുടെ പ്രതിനിധിയായി പങ്കെടുത്ത ഡോ. ഫാത്തിമ ഹുബൈൽ ഡോ. ചെറിയാന് സർവിസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു.
ആരോഗ്യരംഗത്ത് പ്രവാസികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യകതയെക്കുറിച്ചും മെഡിക്കൽ പ്രവർത്തനങ്ങൾ സാമൂഹിക പുരോഗതിക്ക് ഗുണകരമാണെന്നും അവാർഡ് ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു. യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഫെയർ കൺവീനർ അജ്മൽ ശറഫുദ്ദീൻ സ്വാഗതവും യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.