മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ നാഷനൽ സ്പോർട്സ് ഡേ ആചരിച്ചു. യൂത്ത് ഇന്ത്യയുടെ വിവിധ സ്പോർട്സ് വകുപ്പുകൾ ഒന്നിച്ച് കൂടിയ പരിപാടിയിൽ യൂത്ത് ഇന്ത്യ പ്രസിഡന്‍റ് അജ്മൽ ഷറഫുദ്ദീൻ പ്രവർത്തകരെ അഭിസംബോധന ചെയ്തു. യുവ സമൂഹം കൂടുതൽ ആരോഗ്യവാന്മാരാവാൻ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പ്രവാസ ജീവിതത്തിലെ കായിക/ ആരോഗ്യത്തിന്‍റെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു. യോഗത്തിൽ യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ ഇജാസ്, യൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്യാപ്റ്റൻ ജുനൈദ്, ക്ലബ് മാനേജർ അൻസാർ, ഫുട്ബാൾ ക്ലബ് കൺവീനർ സവാദ്, ക്യാപ്റ്റൻ അഹദ്, ബാഡ്മിന്‍റൺ ക്യാപ്റ്റൻ നൂർ എന്നിവർ സംസാരിച്ചു. തഹ്ശാൻ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ജൈസൽ നന്ദി പറഞ്ഞു. ശേഷം സൗഹൃദ ഫുട്ബാൾ മത്സരവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.