മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിക്കുന്ന ഇന്റർ സർക്കിൾ യൂത്ത് കാർണിവൽ 3.0 ക്ക് ഔപചാരിക തുടക്കം. നാല് ഏരിയകളായ മനാമ, മുഹറഖ്, റിഫാ, സിഞ്ച് എന്നീ തലത്തിലാണ് പരിപാടികൾ നടക്കുക.
നവംബർ 15 മുതൽ ഡിസംബർ 15 വരെ നടത്തുന്ന കാർണിവൽ പ്രവാസി യുവാക്കളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനും അവരുടെ കലാ, കായിക വൈദഗ്ധ്യങ്ങൾ പ്രദർശിപ്പിക്കാനുമുള്ള വേദിയായിരിക്കുമെന്നും യുവാക്കളുടെ വ്യക്തിത്വവും കഴിവുകളും വളർത്താനുള്ള പരിപാടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ പറഞ്ഞു.
തീം ബേസ്ഡ് ഫോട്ടോഗ്രാഫി, കഥ, കവിത, പാട്ട്, നിമിഷ പ്രസംഗം, ഖുർആൻ പാരായണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഈ ഫെസ്റ്റിന്റെ ഭാഗമാണ്.
പ്രവാസ ജീവിതത്തിൽ തങ്ങൾക്കുള്ള സമയം സൃഷ്ടിപരമായ രീതിയിൽ വിനിയോഗിക്കാൻ കാർണിവലിലൂടെ കഴിയുമെന്ന് കൺവീനർ ജുനൈദ് അറിയിച്ചു. ഇജാസ്, അൽത്താഫ്, അഹദ്, സിറാജ്, യൂനുസ്, ജൈസൽ, സവാദ്, നൂർ എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.