മനാമ: കാൽനൂറ്റാണ്ടുമുമ്പ് പിറവിയെടുത്ത മണ്ണിൽ ‘ഗൾഫ് മാധ്യമം’' വിജയ ചരിത്രത്തിലെ പുതിയ ഏട് രചിക്കുന്നു. വായനക്കാർക്കുള്ള ‘ഗൾഫ് മാധ്യമ’ത്തിന്റെ രജത ജൂബിലി ഉപഹാരമായ ‘മീഫ്രണ്ട്’ ആപ് ബഹ്റൈനിലെ പ്രവാസി സമൂഹത്തിനുമുമ്പാകെ അവതരിപ്പിച്ചു.
'ഗൾഫ് മാധ്യമ’ത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘മീഫ്രണ്ട്’ ആപ്പിന്റെ സോഫ്റ്റ് ലോഞ്ചിങ്ങാണ് നടന്നത്. ഇതുവരെ നൽകിയ സ്നേഹത്തിനും സഹകരണത്തിനും പിന്തുണക്കുമുള്ള 25ാം വാർഷിക സമ്മാനമായി ജി.സി.സിയിലെ പ്രവാസികളിലേക്ക് പൂർണസജ്ജമായി ഉടൻ ‘മീഫ്രണ്ട്’ ആപ് എത്തും.
പ്രവാസ ജീവിതത്തിലുടനീളം ഒപ്പമുണ്ടാകുന്ന, പ്രവാസികൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിശേഷങ്ങളും വിവരങ്ങളും എത്തിക്കുന്ന ഒരു വിശ്വസ്ത സുഹൃത്തെന്ന നിലക്കാണ് ‘മീഫ്രണ്ട്’ ആപ് വിഭാവനം ചെയ്തിരിക്കുന്നത്.
ബഹ്റൈനിലെ വിവിധ മാളുകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും പ്രമോഷൻസും ഓഫറുകളും ഡീലുകളും സംബന്ധിച്ച വിവരങ്ങൾ, മാർക്കറ്റിങ് സൊല്യൂഷൻസ്, നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന നിയമ മാറ്റങ്ങളടക്കമുള്ള ഏറ്റവും പുതിയ വിവരങ്ങളും വിശേഷങ്ങളും, സംശയനിവാരണത്തിന് ഹെൽപ് ലൈൻ സേവനം, ഇവന്റുകൾ, ക്ലയന്റ് ആക്ടിവേഷൻ പരിപാടികൾ തുടങ്ങിയവയാണ് ‘മീഫ്രണ്ടി’ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉപയോക്താക്കൾക്കായി എക്സ്ക്ലൂസിവ് ഓഫറുകൾ
‘മീഫ്രണ്ട്’ ഡൗൺലോഡ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമായുള്ള എക്സ് ക്ലൂസിവ് ഓഫറുകളാണ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ബഹ്റൈനിൽ മാത്രമല്ല, നാട്ടിലെത്തുമ്പോഴും പ്രവാസികൾക്ക് പ്രയോജനപ്പെടുത്താവുന്ന ഓഫറുകളാണ് ലഭ്യമാക്കുക.
തിരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകൾ, റിസോർട്ടുകൾ, റസ്റ്റാറൻറുകൾ, ട്രാവൽ ഏജൻസികൾ, കാർഗോ കമ്പനികൾ, ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് സ്ഥാപനങ്ങൾ, മണി എക്സ്ചേഞ്ചുകൾ, ആശുപത്രികൾ, ആയുർവേദ ചികിത്സ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ പ്രത്യേക ഓഫറുകൾ വരുംദിനങ്ങളിൽ ‘മീഫ്രണ്ട്’ ഉപയോക്താക്കൾക്ക് മാത്രമായി ലഭ്യമാകും.
ആപ്പിലെ ലോയൽറ്റി കാർഡ് ഉപയോഗിച്ചാണ് എക്സ് ക്ലൂസിവ് ഓഫറുകൾ പ്രയോജനപ്പെടുത്തേണ്ടത്. വിവിധ സൂപ്പർ മാർക്കറ്റുകളിലെ കിടിലൻ ഓഫറുകൾ ‘ട്രൻഡിങ് ഡീൽ’ സെക്ഷനിൽ ലഭ്യമാണ്. ദൈനംദിന പ്രവാസ ജീവിതത്തെ ബാധിക്കുന്ന അറിയിപ്പുകളും വിശേഷങ്ങളുമാണ് ‘ഇൻഫോ മീ’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗതാഗത മാറ്റങ്ങൾ മുതൽ അന്താരാഷ്ട്ര കായിക-സാംസ്കാരിക ഇവന്റുകളുടെ വരെ വിവരങ്ങളും ഓരോ കാലാവസ്ഥ- വെക്കേഷൻ സീസണിലും ഓർത്തിരിക്കേണ്ട കാര്യങ്ങളും പ്രവാസികൾക്ക് ഉപകാരപ്രദമായ വിഡിയോകളുമെല്ലാം ഈ സെക്ഷനിൽ ലഭ്യമാക്കും. വിസ, തൊഴിൽ, ട്രാഫിക് നിയമങ്ങളിലേതടക്കമുള്ള പ്രവാസികളുടെ സംശയങ്ങൾക്ക് പരിഹാരം കാണാനുള്ളതാണ് ‘അസിസ്റ്റ് മീ’. ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ.
മണി എക്സ്ചേഞ്ചുകൾ, ഫാഷൻ സ്റ്റോറുകൾ, റസ്റ്റാറൻറുകൾ, ട്രാവൽ ഏജൻസികൾ, കാർഗോ കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി പ്ലമ്പിങ്-ഇലക്ട്രിക്കൽ സേവനങ്ങൾ വരെ ഉൾപ്പെടുത്തിയിട്ടുള്ള ബിസിനസ് ഡയറക്ടറി പ്രവാസികളുടെ ദൈനംദിന ജീവിതത്തിൽ മുതൽക്കൂട്ടാകും. ‘മാധ്യമം’ ഇ-പേപ്പർ, ഷോപ്പിങ് ലിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. ‘മീഫ്രണ്ട്’ ആപ് ഇന്നുമുതൽ ആപ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാണ്. ഇതോടൊപ്പം നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ആപ് ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.