മനാമ: ‘ആരോഗ്യത്തോടെ ജീവിക്കുക’ എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്റൈൻ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ 2.0 ഇന്ന് രാവിലെ എട്ട് മണി മുതൽ അദാരി പാർക്കിൽ പ്രത്യേകം സജ്ജമാക്കിയ കിയോസ്കുകളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തികച്ചും സൗജന്യമായാണ് മെഡിക്കൽ ഫെയറിൽ വിവിധ സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രവാസികൾ വലിയ ആവേശത്തോടെയാണ് മെഡിക്കൽ ഫെയറിനെ ഏറ്റെടുത്തിരിക്കുന്നത്. വിവിധ സ്പെഷാലിറ്റികളിൽ വിദഗ്ധരായ ഡോക്ടർമാരുടെ പരിശോധന, മെഡിക്കൽ എക്സിബിഷൻ, ബോധവത്കരണ ക്ലാസുകൾ, കൗൺസലിങ്, മരുന്നുവിതരണം, ബദൽ മെഡിക്കൽ സംവിധാനങ്ങളുടെ പ്രദർശനവും സേവനവും തുടങ്ങിയവ ഫെയറിൽ എത്തുന്നവർക്ക് സൗജന്യമായി ലഭ്യമാണെന്ന് സംഘാടകർ പറഞ്ഞു.ഇതിനകം വിവിധ ലേബർ ക്യാമ്പുകളിലുള്ള തൊഴിലാളികൾ തങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
ഗൂഗിൾ ഫോം, വാട്സാപ്പ്, മൊബൈൽ ഫോൺ ( 3660 8476), സ്പോട്ട് രജിസ്ട്രേഷൻ തുടങ്ങിയ മാർഗങ്ങളിലൂടെ രജിസ്റ്റർ ചെയ്യാമെന്ന് കൺവീനർ ജയ്സൽ ശരീഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.