യൂ​ത്ത് ഇ​ന്ത്യ ലേ​ബ​ർ ക്യാ​മ്പി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ

യൂ​ത്ത് ഇ​ന്ത്യ ലേ​ബ​ർ ക്യാ​മ്പ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ മൊ​യ്‌​ഡ്‌ എ​യ​ർ ക​ണ്ടീ​ഷ​നി​ങ്, ബാ​ബു​ൽ ക​ൺ​സ്ട്ര​ക്ഷ​ൻ, അ​സീ​രി ക​ൺ​സ്ട്ര​ക്ഷ​ൻ, എ​യ​ർ​മാ​ക് ക​ൺ​സ്ട്ര​ക്ഷ​ൻ ക്യാ​മ്പു​ക​ളി​ലാ​യി ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. സം​ഗ​മ​ത്തി​ൽ മു​ന്നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു. ഫ്ര​ണ്ട്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ബ്ദു​ൽ ഹ​ക്ക് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സ​മൂ​ഹ​ത്തി​ൽ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ളെ ചേ​ർ​ത്തു​പി​ടി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.

മ​ന​സ്സി​ന്റെ​യും ശ​രീ​ര​ത്തി​ന്റെ​യും ത്യാ​ഗ​മാ​ണ് നോ​മ്പി​ന്റെ ചൈ​ത​ന്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യൂ​ത്ത് ഇ​ന്ത്യ സേ​വ​ന​വി​ഭാ​ഗം ക​ൺ​വീ​ന​ർ അ​ൽ​ത്താ​ഫ് അ​ഹ്മ​ദ് സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. യൂ​ത്ത് ഇ​ന്ത്യ അം​ഗ​ങ്ങ​ളാ​യ സി​റാ​ജ് വി.​പി, റ​ഹീ​സ്, നൂ​ർ, സാ​ജി​ർ, റ​മീ​സ്, സാ​കി​ർ, സി​റാ​ജ് കി​ഴു​പ്പു​ള്ളി​ക​ര, ജു​നൈ​സ്, ബാ​സിം റി​ഫ, അ​ൻ​സീ​ർ എ​ന്നി​വ​ർ വ​ള​ണ്ടി​യ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

Tags:    
News Summary - Youth labor camp Iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.