മനാമ: സല്ലാഖ് ഹൈവേ നവീകരണ പദ്ധതിയുടെ രണ്ടാം ഘട്ട പുരോഗതി മുനിസിപ്പൽ, കാർഷികകാര്യ മന്ത്രാലയത്തിലെ മുനിസിപ്പൽ കാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ഹരിത പ്രദേശങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് റോഡിന്റെ ഇരുവശങ്ങളിലും ചെടികളും വൃക്ഷത്തൈകളും നടുന്ന പണിയും പുരോഗമിക്കുന്നുണ്ട്. റോഡുകളുടെ സൗന്ദര്യവത്കരണവും പ്രകൃതിയുടെ സംരക്ഷണവും ഇതിലൂടെ സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനപദ്ധതി ലക്ഷ്യമിട്ടിട്ടുള്ള കാര്യങ്ങൾ ഫലപ്രാപ്തിയിലെത്തിക്കുന്നതിലുൾപ്പെട്ടതാണ് ഇത്തരം പദ്ധതികൾ. സല്ലാഖ് ഹൈവേയിലെ രണ്ട് കിലോ മീറ്റർ നീളത്തിൽ ഇരുവശത്തുമായുള്ള സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ അദ്ദേഹവും സംഘവും വിലയിരുത്തുകയും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. 400ലധികം മരങ്ങളും വിവിധ തരം ചെടികളുമാണ് ഇവിടെ വെച്ചുപിടിപ്പിക്കുന്നത്. ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി ഡിസംബറിൽ പൂർത്തിയാകുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.