മനാമ: സീറോ മലബാർ സൊസൈറ്റി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ബിജു ജോസഫ് ദേശീയ പതാക ഉയർത്തി.
ജനറൽ സെക്രട്ടറി ജോയ് പോളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സായുധ വിപ്ലവത്തിലൂടെയും തീവ്രവാദ പ്രവർത്തനങ്ങളിലൂടെയും വിജയം കൈവരിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ
രാഷ്ട്രപിതാവ് മഹാത്മഗാന്ധി അഹിംസ സിദ്ധാന്തം മുറുകെ പിടിച്ച് നേടിയെടുത്ത സ്വാതന്ത്ര്യസമര വിജയം അനുസ്മരിക്കപ്പെടണമെന്നും പക്വതയാർന്ന ഇടപെടലുകളിലൂടെ പരസ്പരം ബഹുമാനിച്ചുകൊണ്ട് മുന്നേറാൻ ഭാരത ജനതക്ക് കഴിയട്ടെയെന്നും ബിജു ജോസഫ് പറഞ്ഞു. കോർ ഗ്രൂപ് ചെയർമാൻ ചാൾസ് ആലുക്ക നന്ദി പറഞ്ഞു.
സിംസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജേക്കബ് വാഴപ്പള്ളി, മുൻ പ്രസിഡന്റ് ബെന്നി വർഗീസ്, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.