കുവൈത്ത് സിറ്റി: കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സർക്കാർ ജോലിയിൽ 10,000 പേർ പ്രവേശിച്ചതായി റിപ്പോർട്ട്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയാണ് ഈ കണക്ക്. അൽ-അൻബ കണക്കുകൾ പ്രകാരം, 9786 പേർ വിവിധ മന്ത്രാലയങ്ങളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും കമ്പനികളിലും ജോലിയിൽ പ്രവേശിച്ചു. വിദ്യാഭ്യാസം, വൈദ്യുതി, ജലം എന്നീ മന്ത്രാലയങ്ങളാണ് ഏറ്റവും ഉയർന്ന തൊഴിൽ നിരക്ക് രേഖപ്പെടുത്തിയത്. അതേസമയം, 1454 പുരുഷന്മാരും സ്ത്രീകളും ഈ കാലയളവിൽ സർക്കാർ ജോലി ഉപേക്ഷിച്ചു. ആഭ്യന്തര, ആശയവിനിമയ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ് വിട്ടുപോയവരിൽ ഭൂരിഭാഗം. തൊഴിൽ സംബന്ധമായ വിവരങ്ങൾ 'ആശൽ' സേവനത്തിലൂടെയും അതോറിറ്റിയുടെ ഇലക്ട്രോണിക് സേവനങ്ങളിലൂടെയും ലഭ്യമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.