കുവൈത്ത് സിറ്റി: സാൽമിയ അൽമദ്റസത്തുൽ ഇസ്ലാമിയ ദന്താരോഗ്യ ബോധവത്കരണ ക്യാമ്പും വിദ്യാർഥികൾക്കായി ദന്ത പരിശോധനയും സംഘടിപ്പിച്ചു. ഐ.ഡി.എ.കെയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി ഉദ്ഘാടനം ചെയ്തു.
ഡോക്ടർമാരായ രഞ്ജിത, ഗിരീഷ്, നീലിമ, ആസ്ത, മേഥിനി, ജെയിൻ, അഷീൽ, ഷിറാസ് എന്നിവർ ക്യാമ്പ് നയിച്ചു. ദന്ത സംരക്ഷണം ഉറപ്പുവരുത്താനും ദന്ത ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്താനും ബോധവത്ക്കരണ ക്യാമ്പ് സഹായകമായി. സൗജന്യ ആരോഗ്യ ക്യാമ്പുകൾ വഴി പുതുതലമുറയുടെ ആരോഗ്യവും ക്ഷേമവും ഉറപ്പ് വരുത്താനാണ് ശ്രമിക്കുന്നതെന്ന് ഐ.ഡി.എ.കെ പ്രതിനിധികൾ അറിയിച്ചു. നൂറിൽപരം കുട്ടികൾക്ക് ക്യാമ്പ് ഉപയോഗപ്പെടുത്തി. തുടർന്നും ആരോഗ്യ ബോധവത്ക്കരണവും, കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുമെന്ന് പി.ടി.എ കമ്മിറ്റി അറിയിച്ചു.
അൽമദ്റ അഡ്മിൻ റിഷ് ദിൻ അമീർ, പി.ടി.എ ഭാരവാഹികളായ അബ്ദുൽ റഷീദ്, അബ്ദുൽ അസീസ് മാട്ടുവയിൽ, വി.കെ. ശിഹാബ്, സുനീർ എം. കോയ, സി.എം. അഫ്സൽ, ആസിഫ് ഖാലിദ്, അസ്ലം, ഇക്ബാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർഥി പ്രതിനിധി ഇസ്മ നജീബ് നന്ദി പറഞ്ഞു. ഐ.ഡി.എ.കെക്കുള്ള ഉപഹാരം പി.ടി.എ പ്രസിഡന്റ് ഷംനാദ് ഷാഹുൽ ഹമീദ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.