അപകടത്തിൽ​പെട്ട വാനിൽ 1,100 കുപ്പി മദ്യം

കുവൈത്ത് സിറ്റി: പ്രാദേശികമായി നിർമിച്ച മദ്യവുമായി ഒരു ഏഷ്യൻ വാൻ ഡ്രൈവറെ ജഹ്‌റ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 1,100 കുപ്പി മദ്യം ഇയാളിൽ നിന്നു കണ്ടെടുത്തു. വാൻ അപകടത്തിൽ പെട്ടതോടെയാണ് സംഭവം പുറത്തായത്. അപകടത്തിന് പിറകെ സംഭവസ്ഥലത്ത് നിന്ന് ഡ്രൈവർ ഓടിപ്പോകാൻ ശ്രമിച്ചു. എന്നാൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും വാനിൽ പരിശോധന നടത്തുകയുമായിരുന്നു. തുടർന്നാണ് 1100 കുപ്പി പ്രാദേശികമായി നിർമ്മിച്ച മദ്യം കണ്ടെത്തിയത്.

Tags:    
News Summary - 1,100 bottles of liquor in the van met with accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.