കുവൈത്ത് സിറ്റി: ലിബറേഷൻ ടവറിൽ പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ചതിനുശേഷം 14,000 പേർ സന്ദർശിച്ചു. മിനിസ്ട്രി ഓഫ് കമ്യൂണിക്കേഷൻ ആൻഡ് സപ്പോർട്ട് സർവിസ് സെക്ടറാണ് ഫെബ്രുവരിയിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. റമദാനിൽ രണ്ടാഴ്ചകൂടി പൊതുജന പ്രവേശനം അനുവദിക്കാൻ നീക്കമുണ്ട്. ലിബറേഷൻ ടവറിന്റെ 150ാം നിലയിലാണ് ടെലികമ്യൂണിക്കേഷൻ മന്ത്രാലയവുമായി ബന്ധപ്പെട്ട ചരിത്രരേഖകളും പഴയ കമ്യൂണിക്കേഷൻ ഉപകരണങ്ങളും പ്രദർശിപ്പിച്ചത്.
കുവൈത്ത് സിറ്റിയുടെ ആകാശദൃശ്യം കാണാമെന്നതാണ് ടവറിന്റെ ആകർഷണം. ഇറാഖ് അധിനിവേശത്തിൽനിന്ന് വിമോചനം നേടിയതിന്റെ സ്മാരകമായി 1996 മാർച്ച് 10നാണ് ലിബറേഷൻ ടവർ ഉദ്ഘാടനം ചെയ്തത്. 372 മീറ്റർ ഉയരമുള്ള ടവർ ഗൾഫ് രാജ്യങ്ങളിലെയും അറബ് മേഖലയിലെയും ഏറ്റവും ഉയരം കൂടിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.