കുവൈത്ത് സിറ്റി: റമദാനില്‍ ഭിക്ഷാടനം നടത്തിയതുമായി ബന്ധപ്പെട്ട് 17 പ്രവാസികളെ പിടികൂടിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻറ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. റമദാനില്‍ യാചന വ്യാപകമായതിനെ തുടര്‍ന്ന് അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. റമദാന് തുടക്കം മുതല്‍ പള്ളികള്‍, കച്ചവടകേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ സുരക്ഷാവിഭാഗം നിരീക്ഷിച്ചുവരുകയാണ്. പിടികൂടിയ യാചകരില്‍ അധികപേരും അറബി പൗരന്മാരാണെന്ന് സുരക്ഷകേന്ദ്രങ്ങള് അറിയിച്ചു.
ഭിക്ഷാടനം കണ്ടാല്‍ 97288211, 97288200, 25582581, 25582582 നമ്പറുകളിലോ എമർജൻസി നമ്പറായ 112 അറിയിക്കണമെന്ന് അധികൃതര്‍ അഭ്യർഥിച്ചു. റമദാനിൽ സംഭാവന പിരിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക തൊഴിൽകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി കരസ്ഥമാക്കിയ സന്നദ്ധ സംഘടനകൾക്കാണ് പണം പിരിക്കാൻ അനുമതി. പൊതുസ്ഥലങ്ങളില്‍നിന്ന് പണംപിരിക്കുന്നവര് മന്ത്രാലയത്തിന്റെ സമ്മതപത്രവും ചാരിറ്റി ഏജൻസിയുടെ തിരിച്ചറിയൽ കാര്‍ഡും പ്രദര്‍ശിപ്പിക്കണം.
ചാരിറ്റി അസോസിയേഷനുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈൻ, ബാങ്ക് ട്രാൻസ്ഫർ, കെ.നെറ്റ് സംവിധാനം എന്നിവ വഴിയാണ് സംഭാവന നല്‍കേണ്ടത്. വ്യക്തികളിൽനിന്ന് കറൻസികൾ നേരിട്ട് സ്വീകരിക്കാൻ പാടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.