കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനയില്‍ ലഹരിക്കടത്തും വിൽപനയും നടത്തിയ 18 പേർ പിടിയിലായി. പ്രതികളുടെ കയ്യില്‍ നിന്നും 20 കിലോഗ്രാം വിവിധ മയക്കുമരുന്നുകളും 11,800 സൈക്കോട്രോപിക് ഗുളികകളും ആയുധങ്ങളും പിടിച്ചെടുത്തു. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക്സിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കുറ്റം സമ്മതിച്ച പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. മയക്കുമരുന്ന് കടത്ത്, വിൽപ്പന, ഉപയോഗം എന്നിവക്കെതിരെ കർശനമായ പരിശോധനകളും നടപടികളും തുടരുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. സംശയാസ്പദമായ കാര്യങ്ങള്‍ കണ്ടാല്‍ എമര്‍ജന്‍സി നമ്പരായ 112 അല്ലെങ്കില്‍ നാർക്കോട്ടിക് കൺട്രോൾ ഹോട്ട് ലൈന്‍ നമ്പറിലോ (1884141) അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.