കുവൈത്ത് സിറ്റി: ഈദുൽ ഫിത്തർ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർ 220,000 ലെത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). 20 മുതൽ ഏപ്രിൽ 25 വരെയാണ് ഏറ്റവും കൂടുതൽ യാത്രക്കാർ. ഈദ് അവധിക്ക് യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് ഡി.ജി.സി.എയുടെ എല്ലാ പ്രവർത്തന മേഖലകളുമായും സജ്ജമാണെന്ന് പ്ലാനിംഗ് ആൻഡ് പ്രോജക്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാദ് അൽ ഒതൈബി പറഞ്ഞു.ദുബൈ,ഇസ്താംബുൾ,കെയ്റോ,ദോഹ എന്നിവയാണ് ഈദ് അവധിക്കാലത്ത് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്ന സ്ഥലങ്ങൾ. 110,000 പേർ കുവൈത്തിൽ നിന്ന് പുറപ്പെടുമെന്നും അത്രയും പേർ എത്തിച്ചേരുമെന്നും കണക്കാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരക്ക് കണക്കിലെടുത്ത് വിമാനങ്ങളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. 1,800 വിമാനങ്ങൾ വരെ സർവീസ് നടത്തും. 900-ലധികം വിമാനങ്ങൾ കുവൈത്തിൽ നിന്ന് പുറപ്പെടും. ആഭ്യന്തര മന്ത്രാലയത്തിന്റെയും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെയും നേതൃത്വത്തിൽ വിമാനത്താവളത്തിൽ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുരക്ഷക്കായി പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളുടെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.