കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷം തുടരുന്ന സുഡാന് അടിയന്തര മെഡിക്കൽ, ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). 190 ടൺ അടിയന്തര മെഡിക്കൽ, ഭക്ഷണ സാധനങ്ങൾ എത്തിക്കാനാണ് ശ്രമം. ഇതിനായി ഈജിപ്തിലെ അധികാരികളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുകയാണെന്ന് കെ.ആർ.സി.എസ് അറിയിച്ചു. സുഡാനിലേക്ക് അടിയന്തര ദുരിതാശ്വാസ സഹായ സാമഗ്രികൾ എത്തിക്കുന്നതിന് കൈറോയിലെ കുവൈത്ത് എംബസി ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി (ഇ.ആർ.സി) ഏകോപിപ്പിക്കുമെന്ന് കെ.ആർ.സി.എസ് കോഓഡിനേറ്റർ ഖാലിദ് അൽ മുതൈരി പറഞ്ഞു. സഹായം സുഡാനീസ് റെഡ് ക്രസന്റിനും (എസ്.ആർ.സി), ആരോഗ്യ മന്ത്രാലയം എന്നിവക്ക് വിതരണത്തിനായി കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിറകെ സുഡാനിലേക്ക് കുവൈത്ത് നിരവധി സഹായങ്ങൾ അയച്ചിരുന്നു. 20ലേറെ വിമാനങ്ങളാണ് അവശ്യവസ്തുക്കളുമായി കുവൈത്തിൽനിന്ന് സുഡാനിലേക്ക് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.