കുവൈത്ത് സിറ്റി: മാർച്ച് 20നും ജൂൺ 25നും ഇടയിൽ 1906 നിയമലംഘനങ്ങൾ കണ്ടെത്തിയതായി വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി അറിയിച്ചു. ഈ കാലയളവിൽ മന്ത്രാലയത്തിന്റെ ഇൻസ്പെക്ടർമാർ വിവിധ ഗവർണറേറ്റുകളിലായി 1459 പരിശോധന കാമ്പയിൻ നടത്തി.വഞ്ചന, ലൈസൻസുകളും വിലനിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വ്യാജ ഉൽപന്നങ്ങളുടെ വിൽപന, സബ്സിഡിയുള്ള ഉൽപന്നങ്ങളുടെ വിൽപന തുടങ്ങി വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തി. പരിശോധന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇൻസ്പെക്ടർമാരുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയിനിങ്ങുമായി സഹകരിച്ച് 122 പുരുഷ-വനിത ഇൻസ്പെക്ടർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇവർ വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖലയിൽ ഉടൻ ചേരുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.