കുവൈത്ത് സിറ്റി: ഒരാഴ്ചക്കിടെ കുവൈത്തിലേക്ക് 192 കമേഴ്സ്യൽ വിമാനങ്ങൾ വരുകയും 193 വിമാനങ്ങൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിദേശത്തേക്ക് പുറപ്പെടുകയും ചെയ്തു.
കുവൈത്തിലേക്ക് നേരിട്ട് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിനാലാണ് വിമാന സർവിസുകളുടെ എണ്ണം കുറഞ്ഞത്. ഫെബ്രുവരി ഏഴുമുതലാണ് വിദേശികൾക്ക് രണ്ടാഴ്ചത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
ഗാർഹികത്തൊഴിലാളികൾ, ആരോഗ്യ ജീവനക്കാർ, നയതന്ത്ര ജീവനക്കാർ, കുവൈത്തികളുടെ നേരിട്ടുള്ള ബന്ധുക്കൾ എന്നിവർക്ക് മാത്രമാണ് ഇളവുള്ളത്.
ഇന്ത്യയിൽനിന്നാണ് കുവൈത്തിലേക്ക് ഒരാഴ്ചക്കിടെ കൂടുതൽ വിമാനങ്ങൾ വന്നത്. 47 വിമാനങ്ങൾ ഇന്ത്യയിൽനിന്ന് വന്നപ്പോൾ 29 വിമാനങ്ങളുമായി ഇസ്തംബൂൾ ആണ് രണ്ടാം സ്ഥാനത്ത്. ദുബൈ (23), ദോഹ (14) എന്നിവയാണ് തൊട്ടുപിന്നിൽ. റിയാദ്, ഒജ്ദ, ധാക്ക, അമ്മാൻ, ബൈറൂത്, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്നും കഴിഞ്ഞ ആഴ്ച കുവൈത്തിലേക്ക് വിമാന സർവിസ് ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.